Drama

കേരള സംഗീത നാടക അക്കാദമി നടത്തിയ പ്രവാസി നാടകോത്സവത്തിന്റെയും
കൊൽക്കത്ത കൈരളി സമാജം വർഷാവർഷം നടത്തുന്ന നാടകാവതരണങ്ങളുടെയും റിപ്പോർട്ടും ചിത്രങ്ങളും.

അവതരിപ്പിച്ച നാടകങ്ങൾ
പുലിപ്പെണ്ണ് (കേരള സംഗീത നാടക അക്കാദമിയുടെ പ്രവാസി നാടകമത്സരം. രചനയും സംവിധാനവും – ജിജി കലാമന്ദിർ)
കാട്ടുപുല്ലല്ല (കേരള സംഗീത നാടക അക്കാദമിയുടെ പ്രവാസി നാടകമത്സരം. രചനയും സംവിധാനവും – ജിജി കലാമന്ദിർ)
മത്തങ്ങാവിത്തുകളുടെ വിലാപം (കേരള സംഗീത നാടക അക്കാദമിയുടെ പ്രവാസി നാടകമത്സരം. രചന: സുസ്‌മേഷ് ചന്ത്രോ്ത്ത്, സംവിധാനം : വേണു കൊൽക്കത്ത)
തളപ്പ് – (കൊൽക്കത്ത കൈരളി സമാജം വാർഷികം. രചനയും സംവിധാനവും : അസീസ് പെരിങ്ങോട)
ആനിദൈവം (കേരള സംഗീത നാടക അക്കാദമിയുടെ പ്രവാസി നാടകമത്സരം – ഒന്നാം സ്ഥാനം. രചന : സുസ്‌മേഷ് ചന്ത്രോത്ത്, സംവിധാനം : സി. എം നാരായണൻ)
കൃഷ്ണാ ഗോപാല കൃഷ്ണാ (കൊൽക്കത്ത കൈരളി സമാജം വാർഷികം. മൂലരചന : ശ്യാമകാന്തോ ദാസ്, സ്വതന്ത്ര പരിഭാഷ : ടി. അജയ് കുമാർ, സംവിധാനം : സി. എം നാരായണൻ)

Dramas by KKS

നാടകാന്തം ജീവിതം

Sarat Sadan, Behala | 15 November 2025
നാടകാന്തം ജീവിതം 1
നാടകാന്തം ജീവിതം 2

നാടകത്തിലെ ജീവിതകഥ പറഞ്ഞ് നാടകാന്തം ജീവിതം

കൊൽക്കത്തയിലെ മലയാളി സദസ്സിനു മുന്നിൽ കൊൽക്കത്ത കൈരളി സമാജത്തിന്റെ ഏഴാമത് നാടകമായ ‘നാടകാന്തം ജീവിതം’ അരങ്ങേറി. കല സമൂഹത്തിനുവേണ്ടിയാണെന്ന ആദർശത്തെ മുറുകെപ്പിടിച്ച് ജീവിക്കുന്ന നാടകനടനും എഴുത്തുകാരനുമായ വൃദ്ധൻ മരണത്തോടടുക്കുമ്പോൾ വീണ്ടുമൊരു നാടകം അവതരിപ്പിച്ചു കാണാൻ ആഗ്രഹിക്കുന്നതാണ് പ്രമേയം.

കലയ്ക്കുവേണ്ടി ജീവിതകാലം മുഴുവൻ ത്യാഗപൂർണമായ സമർപ്പണം നടത്തി ജീവിച്ച വൃദ്ധൻ പുതിയ കാലത്തും പ്രത്യാശയുടെ തിരിവെട്ടം കെട്ടുപോയിട്ടില്ലെന്ന് മനസ്സിലാക്കുന്നു. കലയും കലാവതരണങ്ങളും ഇല്ലാതാകുന്ന സമൂഹത്തിൽ മനുഷ്യജീവിതം വരണ്ടുണങ്ങുകയാണെന്ന് പറഞ്ഞുവയ്ക്കുന്ന നാടകം ജീവിതത്തിനു നേർക്കു പിടിച്ച കണ്ണാടിയായി പ്രേക്ഷകരോട് സംവദിച്ചു. നാടകത്തിനുള്ളിലെ നാടകാവതരണത്തിന്റെ പിരിമുറുക്കങ്ങളും തയ്യാറെടുപ്പുകളും കുടുംബാംഗങ്ങളുടെ എതിർപ്പുകളും ഒത്തുതീർപ്പുകളും പ്രേക്ഷകരിൽ ചിരിയും ചിന്തയും പടർത്തി.

സംഗീത നാടക അക്കാദമി പുരസ്‌കാരം നേടിയിട്ടുള്ള ശ്രീജ കെ. വിയാണ് രചന നിർവ്വഹിച്ചത്. ആറങ്ങോട്ടുകര കലാപാഠശാലയുടെ സജീവ പ്രവർത്തകനും നടനുമായ സി. എം നാരായണൻ സംവിധാനം ചെയ്തു. ടി. അജയ്കുമാർ, ടി. കെ കുര്യൻ, വേണു മന്നാടിയാർ, മൻസൂർ ഇഷാസ്, ജാവേദ് പർവേശ്, ജ്യോതി ജയകുമാർ, ഗീത ഗോപാലൻ, പ്രിയ മനോജ്, ഇന്ദിരാ വേണുഗോപാൽ, ശ്രീജ കൃഷ്ണദാസ്, ഊർമിള, ശശികല ജി. നായർ, വി. കെ ജയകുമാർ, സജികുമാർ, എൻ. രാധാകൃഷ്ണൻ, എൻ പ്രകാശൻ, പി. ഗോപാലകൃഷ്ണൻ നായർ, എൻ. കെ സുരേഷ് കുമാർ, കൊട്ടിൽ വിനോദ്, ടി പത്മനാഭൻ എന്നിവർ അഭിനയിച്ചു. ഉത്തിയ ജാന പ്രകാശനിയന്ത്രണവും മണി മേനാത്ത് സംഗീതനിയന്ത്രണവും നിർവ്വഹിച്ചു.

ആനിദൈവം

Sarad Sadan, Behala | 10 March 2019
ആനിദൈവം 1
ആനിദൈവം 2
കേരള സംഗീത നാടക അക്കാദമി പ്രവാസി മലയാളികൾക്കായി നടത്തി വരുന്ന അമച്വർ നാടക മത്സരത്തിൽ പൂർവ്വ മേഖലയിൽ നിന്നും ഏറ്റവും മികച്ച നാടകമായി കൊൽക്കത്ത കൈരളി സമാജം അവതരിപ്പിച്ച ‘ആനിദൈവ’ത്തെ തെരഞ്ഞെടുത്തു.
സുസ്‌മേഷ് ചന്ത്രോത്ത് രചനയും ആറങ്ങോട്ടുകര പാഠശാലയിലെ നാടകപ്രവർത്തകൻ സി. എം നാരായണൻ സംവിധാനവും നിർവ്വഹിച്ച ആനിദൈവത്തിൽ അഞ്ജലി, മീനാക്ഷി, ഊർമ്മിള, ജ്യോതി ജയകുമാർ, ഗീതാ ഗോപാലൻ, അജയ്കുമാർ, ശ്രീകുമാർ, സുതൻ ഭാസ്‌കരൻ, ജിൻസ് ജോണി, ടി. കെ ഗോപാലൻ തുടങ്ങിയവർ അഭിനയിച്ചു. പിന്നണിയിൽ വെളിച്ച നിയന്ത്രണം വിജയൻ വെള്ളിനേഴിയും ശബ്ദനിയന്ത്രണവും സാങ്കേതിക സഹായവും ശരത് നായരും ഏകോപനം വി. കെ ജയകുമാറും കീബോർഡ് പി. വേണുഗോപാലനും നിർവ്വഹിച്ചു.
കൊൽക്കത്ത കൈരളി സമാജത്തിനൊപ്പം നിൽക്കുന്ന എല്ലാ സഹൃദയർക്കും പ്രേക്ഷകർക്കും സഹകാരികൾക്കും ഞങ്ങളുടെ നന്ദിയും സ്‌നേഹവും അറിയിക്കുന്നു. ഒരു മത്സരത്തിൽ പങ്കെടുത്ത് വിജയിക്കുക എന്നതിനപ്പുറം പ്രേക്ഷകർക്ക് ആസ്വദനീയമായ ഒരു കലാവിരുന്നൊരുക്കുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. ഈ വിജയം നിങ്ങളേവരുമായി കൊൽക്കത്ത കൈരളി സമാജം പങ്കുവയ്ക്കട്ടെ.

തളപ്പ്

Kolkata | 3 September 2017
തളപ്പ് 1
തളപ്പ് 2

ഈ വര്ഷം ഞങ്ങളവതരിപ്പിച്ച തളപ്പ് നാടകം ഞങ്ങളെ സംബന്ധിച്ച് ഒരു നാടകം മാത്രമായിരുന്നില്ല. ഒരു സാംസ്‌കാരിക സംഘടന എന്നനിലയില് ഞങ്ങള്ക്ക് നിറവേറ്റാനുള്ള സാമൂഹികദൗത്യം നിറവേറ്റുക കൂടിയായിരുന്നു. ഞങ്ങളുടെ കുടുംബാംഗങ്ങളാണ്, പ്രത്യേകിച്ചും ദമ്പതിമാരാണ് ഈ നാടകത്തിലെ പ്രധാന കഥാപാത്രങ്ങളായി അരങ്ങിലെത്തിയത്. മറ്റു കുടുംബാംഗങ്ങള് അണിയറയിലും പ്രവര്ത്തിച്ചു. കൈരളി സമാജത്തിന്റെ രൂപീകരണത്തില് സമസ്ത മേഖലകളിലും തഴയപ്പെടുന്ന സ്ത്രീകളെ ശക്തരാക്കുക എന്ന ലക്ഷ്യമുണ്ടായിരുന്നു. നാടകത്തിലൂടെ മുന്നോട്ടുവച്ച സ്ത്രീശാക്തീകരണം എന്ന പ്രമേയത്തെ അന്വര്ത്ഥമാക്കും വിധത്തില്, കൊല്ക്കത്ത കൈരളി സമാജത്തിന്റെ സ്ത്രീ പ്രതിനിധികള് അരങ്ങിലേക്കുയരുകയും അതുവഴി സാംസ്‌കാരിക സാമൂഹിക രംഗങ്ങളില് ക്രിയാത്മകമായി ഇടപെടുകയും ചെയ്യുന്നു. കൈരളി സമാജത്തിന്റെ നാഴികക്കല്ലുകളിലൊന്നായി തളപ്പ് നാടകാവതരണത്തെ ഞങ്ങള് കരുതുകയാണ്.

മത്തങ്ങാവിത്തുകളുടെ വിലാപം

Aban Mahal, Kolkata | 14 February 2016
മത്തങ്ങാവിത്തുകളുടെ വിലാപം 1
മത്തങ്ങാവിത്തുകളുടെ വിലാപം 2

കൊല്ക്കത്ത കൈരളി സമാജം അവതരിപ്പിക്കുന്ന ‘ മത്തങ്ങാവിത്തുകളുടെ വിലാപം’ എ്ന്ന നാടകം ഈ വരുന്ന ഫെ്ര്രബുവരി 14 ഞായറാഴ്ച അരങ്ങേറുകയാണ്. കേരള സംഗീത നാടക അക്കാദമി നോര്ക്കയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന രാജ്യാന്തര പ്രവാസി അമേച്വര് നാടകമത്സരത്തിലാണ് നാടകം അവതരിപ്പിക്കുന്നത്. 14 ന് രാവിലെ കൊല്ക്കത്തയിലെ ഡാക്കൂരിയയില് ഗരിയാഹട്ട് റോഡിലുള്ള സി.എല്.ടി അബന് ഹാളിലാണ് നാടകം അവതരിപ്പിക്കുന്നത്.

Pulippennu

Kolkata | September 2014
Pulippennu 1
Pulippennu 2

പുലിപ്പെണ്ണ് (കേരള സംഗീത നാടക അക്കാദമിയുടെ പ്രവാസി നാടകമത്സരം. രചനയും സംവിധാനവും – ജിജി കലാമന്ദിർ)

Go To Top