സൂര്യ കൃഷ്ണമൂർത്തി അനുസ്മരണം

സൂര്യ കൃഷ്ണമൂർത്തി അനുസ്മരണം

കൊൽക്കത്തയുമായും കൊൽക്കത്ത കൈരളി സമാജവുമായും ഗാഢബന്ധം പുലർത്തിയിരുന്ന സൂര്യ കൃഷ്ണമൂർത്തിയെ അനുസ്മരിക്കുന്നു.

27.9.2026 വൈകിട്ട് 6 മണിക്ക് കൊൽക്കത്ത കൈരളി സമാജത്തിലാണ് അനുസ്മരണയോഗം.

തളർച്ചയും നിരാശയും എല്ലാ സൗഭാഗ്യങ്ങളുമുള്ളവർക്കാണ് !

സെറിബ്രൽ പൾസി ബാധിതനായ അനിരുദ്ധ് കെ.വി സമൂഹത്തെ പഠിപ്പിച്ചത് രോഗം ഒരു കുറ്റമല്ല എന്നാണ്. കേന്ദ്രീയ വിദ്യാലയത്തിൽ നിന്നും പത്താം ക്ലാസ് വിജയിച്ച അനിരുദ്ധ് പുസ്തകങ്ങളുടെയും സൗഹൃദങ്ങളുടെയും വിശാലലോകം പണിതാണ് ഇന്ന് സമൂഹത്തിന് മാതൃകയാകുന്നത്. കരുത്തോടെ കൂടെ നിൽക്കുന്നതാകട്ടെ, ഡോക്ടറും അധ്യാപികയുമായ മാതാപിതാക്കളും.

കൊൽക്കത്ത കൈരളി സമാജ ത്തിൻ്റെ അതിഥിയായി അനിരുദ്ധ് കെ.വി എത്തുന്നു. 27.9.2026 ഞായറാഴ്ച വൈകിട്ട് 6 മണിക്ക് കൊൽക്കത്ത കൈരളി സമാജത്തിൽ.

ഈ മിടുക്കനെ നേരിൽ കാണാനും കൂട്ടുകൂടാനും അദ്ദേഹത്തിൻ്റെ അനുഭവങ്ങൾ പങ്കിടാനും നിങ്ങളോരോരുത്തരെയും സ്വാഗതം ചെയ്യുന്നു.

Go To Top