Literary Events

ആരംഭകാലം മുതൽ സാഹിത്യ സംബന്ധിയായ പ്രവർത്തനങ്ങൾക്ക് കൊൽക്കത്ത കൈരളി സമാജം പ്രാധാന്യം നൽകിവരുന്നു. കേരള സാംസ്‌കാരിക വകുപ്പ്, കേരള സാഹിത്യ അക്കാദമി, മാതൃഭൂമി ദിനപ്പത്രം, ടി. കെ പത്മിനി മെമ്മോറിയൽ ട്രസ്റ്റ്, ഇൻഫോസിസ് ഫൗണ്ടേഷൻ, ഭാരതീയ വിദ്യാഭവൻ, ഒ. വി വിജയൻ സ്മാരക സമിതി, കോവിലൻ അന്താരാഷ്ട്ര പഠനസംഘം, കൈരളി ടി. വി, ആന്ധ്ര അസോസിയേഷൻ, ഭാരതി തമിഴ് സംഘം, സൗത്ത് ഇന്ത്യ ക്ലബ്, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, കോട്ടക്കൽ ആര്യവൈദ്യശാല.. തുടങ്ങിയ അനവധി സാംസ്‌കാരിക സ്ഥാപനങ്ങളുമായി ചേർന്ന് വർഷാവർഷം പരിപാടികൾ നടത്തിവരുന്നു. കൊൽക്കത്തയിലെ മലയാളി സമൂഹത്തിനിടയിലും കേരളത്തിലെ തുഞ്ചൻ സ്മാരകം ഉൾപ്പെടെയുള്ള സ്ഥലങ്ങളിലും വിവിധ പരിപാടികൾ നടത്തി. കൂടാതെ പുസ്തകപ്രസാധനം, പുസ്തകപ്രകാശനം തുടങ്ങിയവയും സംഘടിപ്പിച്ചു.

Over the Years...

പത്മിനി - ചലച്ചിത്ര പ്രദർശനം

കൊൽക്കത്ത |
പത്മിനി - ചലച്ചിത്ര പ്രദർശനം 1
പത്മിനി - ചലച്ചിത്ര പ്രദർശനം 2

കേരളത്തിലെ വിഖ്യാത ചിത്രകാരിയായിരുന്ന അന്തരിച്ച ടി. കെ പത്മിനി (1940 – 1969) യുടെ ജീവിതവും കാലവും ആസ്പദമാക്കിയെടുത്ത സിനിമയായ ‘പത്മിനി’ കൊൽക്കത്തയിൽ പ്രദർശിപ്പിച്ചു. പത്മിനിയിലെ നായിക അനുമോൾ, എഴുത്തുകാരി ഫാത്തി സലീം എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. ടി. കെ പത്മിനി മെമ്മോറിയൽ ട്രസ്റ്റിനുവേണ്ടി ടി. കെ ഗോപാലൻ നിർമ്മാണവും സുസ്‌മേഷ് ചന്ത്രോത്ത് രചനയും സംവിധാനവും നിർവ്വഹിച്ച സിനിമയാണ് പത്മിനി. കെ. സി. എസ് പണിക്കരുടെ ശിഷ്യയായിരുന്ന ടി. കെ പത്മിനിയുടെ പെയിന്റിംഗുകൾ ലളിത കലാ അക്കാദമി, നാഷണൽ ആർട്ട് ഗാലറി, സലർ ജംഗ് മ്യൂസിയം, എറണാകുളം ഡർബാർ ഹാൾ ആർട്ട് ഗാലറി എന്നിവിടങ്ങളിൽ പ്രദർശിപ്പിക്കുന്നുണ്ട്.

Crossing Borders - Gains in Translation

KKS, Lake Gardens | 28 December 2019
Crossing Borders - Gains in Translation 1
Crossing Borders - Gains in Translation 2

Book Release of “A Fistful of Mustard Seeds” and the Literary Seminar “Crossing Borders: Gains in Translation” at Kolkata Kairali Samajam on 28/12/2019, organized in association with Kolkata Translators Forum

വിജയസാഗരം

Kolkata Kalamandalam Hall | 15 June 2018
വിജയസാഗരം 1
വിജയസാഗരം 2
കേരള സര്ക്കാര് സാംസ്‌കാരിക വകുപ്പും ഒ. വി വിജയന് സ്മാരക സമിതിയും കൊല്ക്കത്ത കൈരളി സമാജവും സംയുക്തമായി നടത്തിയ ‘വിജയസാഗരം – ഗുരുസാഗരത്തിന്റെ മുപ്പതാണ്ടുകള്‘ ഏകദിന സാഹിത്യ സെമിനാര് സമാപിച്ചു. കൊല്ക്കത്ത കലാമണ്ഡലം ഹാളില് ജൂണ് 10 ന് രാവിലെ മുതല് വൈകുന്നേരം വരെയായിരുന്നു പരിപാടികള്. ശ്രീ ആഷാമേനോന് വിജയസാഗരം ഉദ്ഘാടനം ചെയ്തു. ഗുരു ഡോക്ടര് കലാമണ്ഡലം തങ്കമണിക്കുട്ടി മുഖ്യാതിഥിയായി. കൊല്ക്കത്ത കൈരളി സമാജം പ്രസിഡന്റ് ശ്രീ പി. വി വേണുഗോപാല് അധ്യക്ഷനായി. തുടര്ന്ന്, പ്രഫ സി. പി ചിത്രഭാനു, ശ്രീ വിജു നായരങ്ങാടി, ശ്രീ രാജന് തിരുവോത്ത്, ശ്രീ ജോഷി ജോസഫ്, ശ്രീ സുസ്‌മേഷ് ചന്ത്രോത്ത്, ശ്രീ പി. വേണുഗോപാലന് എന്നിവര് ഗുരുസാഗരത്തെയും ഒ. വി വിജയന്റെ കൃതികളേയും മുന്നിര്ത്തി പ്രഭാഷണങ്ങള് നിര്വ്വഹിച്ചു. ഒ. വി വിജയന് സ്മാരക സമിത ചെയര്മാന് ശ്രീ ടി. കെ നാരായണദാസ് അനുസ്മരണ പ്രഭാഷണം നിര്വ്വഹിച്ചു. സെക്രട്ടറി ശ്രീ ടി. ആര് അജയന് വിജയന് സ്മാരകപ്രവര്ത്തനങ്ങളെക്കുറിച്ച് സദസ്സിനോട് വിശദീകരിച്ചു. തുടര്ന്ന് സംവാദവും ശ്രീ വിനോദ് മങ്കര സംവിധാനം ചെയ്ത ഒറ്റക്കരിമ്പനക്കാറ്റ് ഡോക്യുമെന്ററി പ്രദര്ശനവും നടന്നു.
ചടങ്ങിന് കൊല്ക്കത്ത കൈരളി സമാജം സെക്രട്ടറി ടി. അജയ്കുമാര് സ്വാഗതം ജോയിന്റ് സെക്രട്ടറി ശ്രീ വി. ശ്രീകുമാര് നന്ദിയും പറഞ്ഞു. വമ്പിച്ച ജനപങ്കാളിത്തമാണ് പരിപാടികള്ക്കുണ്ടായത് എന്നത് ചടങ്ങുകള്ക്ക് തിളക്കം നല്കി.

കോവിലൻ സ്മാരക പ്രഭാഷണം 2016

Birla Academy, Kolkata | 24 July, 2016
കോവിലൻ സ്മാരക പ്രഭാഷണം 2016 1
കോവിലൻ സ്മാരക പ്രഭാഷണം 2016 2
അന്തർദ്ദേശീയ കോവിലൻ പഠന ഗ്രൂപ്പ് വർഷാവർഷം നടത്തി വരുന്ന കോവിലൻ (1923-2010) സ്മാരക പ്രഭാഷണത്തിന് ഈ വർഷം ആതിഥ്യമരുളുന്നത് കൊൽക്കത്ത കൈരളി സമാജമാണ്. ജൂലൈ 24 ഞായറാഴ്ച വൈകിട്ട് 4 മണിക്ക് സതേൺ അവന്യൂവിലെ ബിർല അക്കാദമിയിലാണ് പരിപാടികൾ.
കേരളത്തിന്റെ മുൻ സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ എം.എ ബേബി പരിപാടികൾ ഉദ്ഘാടനം ചെയ്യും.
“കോവിലനിലെ വിമോചനധാതുക്കൾ” എന്ന വിഷയത്തിൽ, ഭാഷാപോഷിണി പത്രാധിപരും പത്രപ്രവർത്തകനുമായ ശ്രീ കെ.സി നാരായണൻ ‘കോവിലൻ സ്മാരക പ്രഭാഷണം – 2016’ നിർവ്വഹിക്കും.
അദ്ധ്യക്ഷത : കെ.എ മോഹൻദാസ്.
അനുസ്മൃതി: കെ.വി സുബ്രഹ്മണ്യൻ.
കൂടാതെ ജോഷി ജോസഫ്, ഡോ.എ.ഹരീന്ദ്രനാഥ് (കൊൽക്കത്ത ) കെ.ആർ വിനയൻ (ഹൈദരാബാദ്) പി.ഷംസുദ്ദീൻ (ദോഹ) എ.പുരുഷോത്തമൻ (മുംബൈ) പി.കെ വിജയരാഘവൻ (ബാംഗ്ലൂർ) എന്നിവരും അന്തർദ്ദേശീയ കോവിലൻ പഠന ഗ്രൂപ്പിന്റെ പ്രതിനിധികളായി പങ്കെടുക്കും.
പരിപാടിയിൽ ശ്രീ എം.എ റഹ്മാൻ സംവിധാനം ചെയ്ത ഡോക്യുമെൻററി ഫിലിം “കോവിലൻ എന്റെ അച്ഛാച്ഛൻ” പ്രദർശിപ്പിക്കും.
കൂടാതെ കോവിലന്റെ അപൂർവ്വ ഫോട്ടോകൾ, കൃതികൾ തുടങ്ങിയവയും പ്രദർശിപ്പിക്കും.

Book Release - Aksharachchaya

South India Club, Kolkata | 27 December, 2015
Book Release - Aksharachchaya 1
Book Release - Aksharachchaya 2

സുസ്‌മേഷ് ചന്ത്രോത്തിന്റെ നോവൽ ‘ആത്മച്ഛായ’യുടെ പ്രകാശനം സൗത്ത് ഇന്ത്യ ക്ലബിൽ വച്ച് എം. എ ബേബിയും എം. ബി രാജേഷും കൂടി നിർവ്വഹിച്ചു. ചടങ്ങിൽ പി. ശ്രീരാമകൃഷ്ണൻ. ടി. കെ ഹംസ, പി. നന്ദകുമാർ, ടി. കെ ഗോപാലൻ എന്നിവർ പങ്കെടുത്തു.

O V Vijayan Memorial Lecture

South India Club, Kolkata | 18 June 2015
O V Vijayan Memorial Lecture 1
O V Vijayan Memorial Lecture 2

ആരംഭകാലം മുതൽ സാഹിത്യ സംബന്ധിയായ പ്രവർത്തനങ്ങൾക്ക് കൊൽക്കത്ത കൈരളി സമാജം പ്രാധാന്യം നൽകിവരുന്നു. കേരള സാംസ്‌കാരിക വകുപ്പ്, കേരള സാഹിത്യ അക്കാദമി, മാതൃഭൂമി ദിനപ്പത്രം, ടി. കെ പത്മിനി മെമ്മോറിയൽ ട്രസ്റ്റ്, ഇൻഫോസിസ് ഫൗണ്ടേഷൻ, ഭാരതീയ വിദ്യാഭവൻ, ഒ. വി വിജയൻ സ്മാരക സമിതി, കോവിലൻ അന്താരാഷ്ട്ര പഠനസംഘം, കൈരളി ടി. വി, ആന്ധ്ര അസോസിയേഷൻ, ഭാരതി തമിഴ് സംഘം, സൗത്ത് ഇന്ത്യ ക്ലബ്, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, കോട്ടക്കൽ ആര്യവൈദ്യശാല.. തുടങ്ങിയ അനവധി സാംസ്‌കാരിക സ്ഥാപനങ്ങളുമായി ചേർന്ന് വർഷാവർഷം പരിപാടികൾ നടത്തിവരുന്നു.

കൊല്‍ക്കത്ത സാഹിത്യ ശില്പശാല

സൌത്ത് ഇന്ത്യ ക്ലബ്, കൊല്‍ക്കത്ത | 27 - 28 December 2014
കൊല്‍ക്കത്ത സാഹിത്യ ശില്പശാല 1
കൊല്‍ക്കത്ത സാഹിത്യ ശില്പശാല 2
കൊല്ക്കത്തയില് ആദ്യമായി കേരള സാഹിത്യ അക്കാദമിയും കൊല്ക്കത്ത കൈരളീസമാജവും ചേര്ന്നൊരുക്കുന്ന ബംഗാളി – മലയാളം എഴുത്തുകാരുടേയും വിവര്ത്തകരുടേയും സംഗമവും സാഹിത്യശില്പശാലയും ഈ മാസം 27,28 തീയതികളില്.
പങ്കെടുക്കുന്നവര് : മഹേശ്വേതാദേവി,രാംകുമാര് മുഖോപാധ്യായ,ഇന്ദ്രനാഥ് ഗുഹ,സായന്തന് ദാസ് ഗുപ്ത,സുചിത്ര ഭട്ടാചാര്യ,ഉമാ ഭാദുരി,തിലോത്തമ മജുംദാര്,സംഗീത ബാനര്ജി,തൃഷ്ണ ബാസക്,എം.മുകുന്ദന്,പെരുമ്പടവം ശ്രീധരന്,അക്ബര് കക്കട്ടില്,പി.കെ പാറക്കടവ്,ഡോ.ആനന്ദ് കാവാലം,സുനില് ഞാളിയത്ത്,സുസ്മേഷ് ചന്ത്രോത്ത്,ഡോ.അജിതന് മേനോത്ത്,ഡോ.സന്തോഷ് ജെ.കെ.വി,യു.രമേഷ്,പ്രഫ.പി.എം.ജി നമ്പീശന്,ആര് ഗോപാലകൃഷ്ണന്,പി.വേണുഗോപാലന്,ടി.കെ ഗോപാലന്
വേദി : സൌത്ത് ഇന്ത്യ ക്ലബ്, 70 ബി ഹിന്ദുസ്ഥാന് പാര്ക്ക് ,കൊല്ക്കത്ത

കഥയെഴുത്ത് സാഹിത്യശില്പശാല

Kozhikode | 14 November 2014
കഥയെഴുത്ത് സാഹിത്യശില്പശാല 1
കഥയെഴുത്ത് സാഹിത്യശില്പശാല 2
” മാതൃഭൂമി ” യും ” കൊല്ക്കത്ത കൈരളി സമാജ ” വും സംയുക്തമായി സംഘടിപ്പിക്കുന്ന ഏകദിന സാഹിത്യശില്പശാല ഇന്ന് രാവിലെ 9.30 മുതല് കോഴിക്കോട് വച്ച് നടക്കും.
എഴുതിത്തുടങ്ങുന്ന കുട്ടികളെ മുന്നിരയിലേക്കെത്തിക്കണമെന്ന ഉദ്ദേശത്തോടെയാണ് ഈ സാഹിത്യക്യാമ്പ് നടത്തുന്നത്.കുട്ടികളുടെ ഭാഷാനവീകരണത്തിനും സാംസ്കാരിക സാമൂഹിക പരിചയത്തിനും അവരുടെ സര്ഗ്ഗാത്മകമായ വളര്ച്ചയ്ക്കും താങ്ങും തണലുമാകുക എന്നത് കൊല്ക്കത്ത കൈരളി സമാജത്തിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്.
ഇന്ന് ” കഥയെഴുത്ത് സാഹിത്യശില്പശാല ” യില് പങ്കെടുക്കുന്ന എല്ലാ കൂട്ടുകാര്ക്കും കൊല്ക്കത്ത കൈരളി സമാജത്തിന്റെ അനുമോദനങ്ങള്.ഒപ്പം ആശംസകളും.
Go To Top