Other Events

കൊൽക്കത്ത മലയാളികൾക്കിടയിലെ സർഗ്ഗധനരായ കുട്ടികളെയും യുവാക്കളെയും കണ്ടെത്തുന്നതിനായി നടത്തുന്ന കൈരളി യൂത്ത് ഫെസ്റ്റ്, ചിത്രരചനാമത്സരം, ടാഗോർ ജയന്തി, വനിതാദിനം, മലയാളഭാഷാ ദിനാചരണം, പുതുവത്സരാഘോഷം.. ഉൾപ്പെടെയുള്ള പ്രതിമാസപരിപാടികളും വാർഷികപരിപാടികളും നടത്തിവരുന്നു.

2024

നളിനകാന്തി - ചലച്ചിത്ര സംരംഭം

കണ്ണൂർ | 6 January 2024
നളിനകാന്തി - ചലച്ചിത്ര സംരംഭം 1
നളിനകാന്തി - ചലച്ചിത്ര സംരംഭം 2

വിഖ്യാത എഴുത്തുകാരൻ ടി. പത്മനാഭന്റെ ജീവിതത്തെയും സാഹിത്യത്തെയും ആസ്പദമാക്കി സുസ്‌മേഷ് ചന്ത്രോത്ത് രചനയും സംവിധാനവും നിർവ്വഹിച്ച ചലച്ചിത്രമാണ് നളിനകാന്തി. നിർമ്മാണം കൊൽക്കത്ത കൈരളി സമാജത്തിനുവേണ്ടി ടി. കെ ഗോപാലൻ. ടി. പത്മനാഭൻ മുഖ്യവേഷത്തിലെത്തിയ സിനിമയിൽ അനുമോൾ, കാർത്തിക് മണികണ്ഠൻ തുടങ്ങിയ ചലച്ചിത്ര താരങ്ങളും നവാഗതരും അഭിനയിച്ചു. മനേഷ് മാധവൻ (ഛായാഗ്രഹണം) ഷിബു ചക്രവർത്തി (ഗാനങ്ങൾ) സുദീപ് പാലനാട് (സംഗീതസംവിധാനം) രംഗനാഥ് രവി (സൗണ്ട് ഡിസൈൻ) രിഞ്ചു ആർ. വി (എഡിറ്റിംഗ്) നിർവ്വഹിച്ചു. ആദ്യപ്രദർശനം 2024 ജനുവരി 6 കണ്ണൂർ സവിത തീയേറ്ററിൽ നടന്നു.

Akshaya Awards

Kolkata | 7 July 2024
Akshaya Awards 1
Akshaya Awards 2

Akshaya Awards presented.

2023

2022

2021

2020

2019

അഞ്ചാമത് വാർഷികാഘോഷവും ഓണാഘോഷവും

ബെഹാല ശരത് സദൻ | 1 September, 2019
 അഞ്ചാമത് വാർഷികാഘോഷവും ഓണാഘോഷവും 1
 അഞ്ചാമത് വാർഷികാഘോഷവും ഓണാഘോഷവും 2
കൊൽക്കത്ത കൈരളി സമാജത്തിന്റെ അഞ്ചാമത് വാർഷികാഘോഷവും ഓണാഘോഷവും സെപ്റ്റംബർ 1, 2019 ഞായറാഴ്ച ബെഹാല ശരത് സദൻ ഓഡിറ്റോറിയത്തിൽ വിപുലമായ പരിപാടികളോടെ കൊണ്ടാടപ്പെട്ടു.
ജാതിഭേദം മതദ്വേഷമേതുമില്ലാതെ സർവ്വരും സോദരത്വേന വാണിരുന്ന നാളുകളെയാണല്ലോ നമ്മൾ ഓണാഘോഷത്തിലൂടെ സ്മരിക്കുന്നത്. പൂക്കളമിടലും, കൈകൊട്ടിക്കളിയും, പുലികളിയും, വള്ളംകളിയും ഈ നല്ല സുദിനത്തിന്റെ ഓർമ്മപ്പെടുത്തലുകളാണല്ലോ.
കൈരളി സമാജത്തിന്റെ ഈ വർഷത്തെ ഓണാഘോഷത്തിന്
മലയാളത്തിന്റെ പ്രീയ കഥാകാരൻ ശ്രീ സുസ്മേഷ് ചന്ദ്രോത്ത്‌ രചനയും സംവിധാനവും നിർവഹിച്ച ‘സ്കിറ്റിന്റെ’ അകമ്പടിയോടെയാണ് തുടക്കം കുറിച്ചത്.
ആഘോഷപരിപാടികളുടെ ഉത്ഘാടനം നിർവഹിച്ചത്, ഭാരതീയ വിദ്യാഭവൻ കൊൽക്കത്തയുടെ ഡയറക്ടർ Dr. G V സുബ്രൻമണ്യൻ ആയിരുന്നു. തദവസരത്തിൽ, പ്രശസ്ത സാഹിത്യകാരൻ ശ്രീ E സന്തോഷ്‌കുമാർ മുഖ്യാഥിതിയായി. കൈരളി സമാജം സെക്രട്ടറി ശ്രീ സുതൻ ഭാസ്കരൻ സ്വാഗതം ആശംസിച്ചു.
തുടർന്ന്, കൈരളി സമാജത്തിന്റെ 2017-18, 2018-19 വർഷങ്ങളിലെ പ്രധാനപ്പെട്ട പ്രവർത്തനങ്ങളുടെ റിപ്പോർട്ടിന്റെയും, 2018 ലെ പ്രളയനാന്തരദുരിതാശ്വാസപ്രവർത്തനങ്ങളിൽ സമാജം വഹിച്ച പങ്കിനെക്കുറിച്ചുമുള്ള video പ്രദർശനങ്ങളുമുണ്ടായിരുന്നു.
അതിനു ശേഷം നടന്ന കൈരളി സമാജം വനിതാ വിഭാഗത്തിന്റെ കൈകൊട്ടിക്കളിപുതുമകൊണ്ട് ഏവരുടെയും പ്രശംസ പിടിച്ചുപറ്റി.
പിന്നീട് ശ്രീ എടപ്പാൾ വിശ്വനാഥും, ശ്രീമതി രോഷ്നിയും ചേർന്നവതരിപ്പിച്ച ‘സംഗീതമഴ’ അക്ഷരാർത്ഥത്തിൽ പ്രേക്ഷകഹൃദയങ്ങളിലേക്ക് ഒരു കുളിർമഴയായി പെയ്തിറങ്ങുകയായിരുന്നു.
ശ്രീ വിശ്വനാഥിനും ടീമിനുമൊപ്പം കൈരളി സമാജത്തിന്റെ ഭാവി വാഗ്ദാനങ്ങളായ ചൈതന്യ, മീനാക്ഷി, അരവിന്ദ്, ഇവർ പാടിയ മലയാളം പാട്ടുകൾ ശ്രോതാക്കളെ അത്ഭുതപ്പെടുത്തുകതന്നെ ചെയ്തു എന്നു പറഞ്ഞാൽ അതൊരു അധിശയോക്തിയാവില്ല!
കൈരളി സമാജത്തിന്റെ വൈവിദ്ധ്യമാർന്ന പരിപാടികൾ കൊൽക്കത്തയിലെ മലയാളി സമൂഹം രണ്ട് കൈയും നീട്ടി സ്വീകരിക്കുന്നു എന്നുള്ളതിന് തെളിവായിരുന്നു നിറഞ്ഞു കവിഞ്ഞ ശരത് സദൻ.

Kairali Youth Fest 2019

Sarat Sadan Behala | 7 July 2019
Kairali Youth Fest 2019 1
Kairali Youth Fest 2019 2

Kairali Youth Fest 2019 concluded with a Grand Show on July 7, 2019 at Sarat Sadan, Behala

ചിത്രോത്സവം 2019

ആന്ധ്ര അസോസിയേഷൻ ഹാൾ | 1 April 2019
ചിത്രോത്സവം 2019 1
ചിത്രോത്സവം 2019 2
കൊൽക്കത്ത കൈരളി സമാജം ആന്ധ്ര അസോസിയേഷൻ ഹാളിൽ സംഘടിപ്പിച്ച “ചിത്രോത്സവം 2019” കുട്ടികളിലും രക്ഷിതാക്കളിലും എത്രമാത്രം സ്വാധീനം ചെലുത്തി എന്നുള്ളതിന്റെ തെളിവായിരുന്നു ഏതാണ്ട് 40 തിലധികം കുട്ടികൾ ഇതിൽ പങ്കാളികളായി എന്നുള്ളത്. നമ്മുടെ കുട്ടികളിൽ അന്തർലീനമായിരിക്കുന്ന സർഗ്ഗവാസനകളെ പരിപോഷിപ്പിക്കുവാൻ ഒരവസരം ഒരുക്കുക എന്ന ഒരൊറ്റ ലക്ഷ്യം മാത്രമാണ് KKS നെ ഇതുപോലുള്ള പരിപാടികൾ സംഘടിപ്പിക്കുവാൻ പ്രേരിപ്പിക്കുന്നത്.
“ചിത്രോത്സവം 2019” ന്റെ ഭാഗമായി തങ്ങളുടെ ഉള്ളിന്റെ ഉള്ളിൽ വിടർന്ന ദൃശ്യങ്ങളെ ചായങ്ങൾ കൊണ്ടും പെൻസിൽ കൊണ്ടും പേപ്പറിലേക്ക് പുനരാവിഷ്ക്കരിച്ച കുഞ്ഞു മക്കൾക്കും, അവർക്ക് സർവ്വ പിന്തുണയും നൽകി ഒപ്പം നിന്ന രക്ഷിതാക്കൾക്കും കൊൽക്കത്ത കൈരളി സമാജത്തിന്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപെടുത്തുന്നു.

ആഹാരം, ആരോഗ്യം, ആയുർവേദം

KKS, Lake Gardens | 25 March 2019
ആഹാരം, ആരോഗ്യം, ആയുർവേദം 1
ആഹാരം, ആരോഗ്യം, ആയുർവേദം 2
ആരോഗ്യ രംഗത്തു വളരെയധികം നേട്ടങ്ങൾ കൈവരിച്ച നമ്മുടെ കേരള നാട്ടിൽ ഇന്ന് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളുടെ എണ്ണം അനുദിനം വർധിച്ചുകൊണ്ടിരിക്കുന്ന കാഴ്ച നമുക്ക് കാണുവാൻ കഴിയും. നിരവധി പുതിയ പുതിയ മാരക രോഗങ്ങൾക്ക് നാം അടിപ്പെട്ടുകൊണ്ടിരിക്കുന്നു എന്ന യാഥാർഥ്യത്തിലേക്ക് ഇത് വിരൽ ചൂണ്ടുന്നു. ആധുനിക ജീവിതശൈലിയും,ഭക്ഷണരീതിയും ഈയൊരവസ്ഥയിൽ നമ്മേ കൊണ്ടെത്തിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു എന്ന് പഠന റിപ്പോർട്ടുകൾ സാക്ഷ്യപ്പെടുത്തുന്നു.
ഈ പരിതസ്ഥിതിയിൽ നമ്മുടെ സംസ്കൃതിയുടെ ഭാഗമായ ആയുർവേദത്തിന് എന്ത് പങ്ക് വഹിക്കാൻ കഴിയും എന്നുള്ളതിനെ ക്കുറിച്ച് കോട്ടക്കൽ ആര്യവൈദ്യശാല, കൊൽക്കത്ത ബ്രാഞ്ചിലെ സീനിയർ ഫിസിഷ്യൻ ഡോക്ടർ K V മനോജ്‌ ഇന്നലെ കൊൽക്കത്ത കൈരളി സമാജം ഓഫീസ് അങ്കണത്തിൽ വെച്ച് അവതരിപ്പിച്ച പ്രബന്ധവും അതിനു ശേഷം ഈ വിഷയത്തിന്മേൽ നടന്ന ചോദ്യോത്തരങ്ങളും വളരെ പ്രസക്തമായ ഒന്നായിരുന്നു.
നാം നമ്മുടെ ആരോഗ്യവിഷയങ്ങളിൽ വളരെയധികം ബോധവമാരാകേണ്ടിയിരിക്കുന്നു എന്ന് ഇന്നലെ നടന്ന ചർച്ച അടിവരയിടുന്നു.
ചുരുങ്ങിയ സമയം കൊണ്ട് നമ്മുടെ ആരോഗ്യത്തിന് ആയുർവേദത്തിന്റെ പങ്ക് എത്ര വലുതാണെന്ന് Dr. മനോജ്‌ വിശദമായി അവതരിപ്പിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ അവതരണശൈലി തന്നെ ശ്രോതാക്കളെ ഈ വിഷയത്തിലേക്ക് കൂടുതൽ ആകർഷിക്കുവാൻ പ്രേരകമായി.
ആയുർവേദത്തെ അടിസ്ഥാനപ്പെടുത്തി, വിവാഹശേഷം സർവ്വ ഗുണങ്ങളും ചേർന്ന നല്ല കുട്ടികൾ വേണമെന്ന് ആഗ്രഹിക്കുന്നവർക്ക് അതിനുള്ള സമയം ഏതായിരിക്കണം എന്നൊക്കെ ആധികാരികമായി അവതരിപ്പിച്ചത് ഈ വിഷയത്തിൽ ഒരു പുതിയ അവബോധം സൃഷ്ടിക്കുന്നതായിരുന്നു.
ഇന്നലെ നടന്ന ഈ സംവാദത്തിൽ നല്ലൊരു സദസ് പങ്കെടുക്കുവാൻ ഉണ്ടായതു തന്നെ ഈ വിഷയത്തിന്റെ പ്രസക്തി വിളിച്ചോതുന്ന ഒന്നായിരുന്നു.

അക്ഷരപ്പൂക്കളം പ്രകാശനം

Garden High School Auditorium, Kolkata | 11 february 2019
അക്ഷരപ്പൂക്കളം പ്രകാശനം 1
അക്ഷരപ്പൂക്കളം പ്രകാശനം 2
കൊല്ക്കത്ത കൈരളി സമാജം ആദ്യമായി പ്രസിദ്ധീകരിച്ച അക്ഷരപ്പൂക്കളം അച്ചടിരചനകള് എന്ന കൃതിയുടെ ഒന്നാം വാള്യം പ്രകാശനം നടന്നു.
പുസ്തകം പ്രകാശനം ചെയ്തത് ശ്രീ ബെന്യാമിന്, ശ്രീ ബിജിന് കൃഷ്ണ ഐ. എ. എസ്, ഡോ. കെ. കെ കൊച്ചുകോശി, ശ്രീ സുതന് ഭാസ്‌കരന് (സെക്രട്ടറി, കെ.കെ. എസ്), ശ്രീ ടി. കെ ഗോപാലന്(ട്രസ്റ്റീ, കെ. കെ. എസ്), ശ്രീ സുസ്‌മേഷ് ചന്ത്രോത്ത്, ശ്രീ ശ്രീകുമാര് വി (എഡിറ്റര്, അക്ഷരപ്പൂക്കളം അച്ചടിരചനകള്) എന്നിവര് ചേര്ന്നാണ്. ശ്രീകുമാര് വി സദസ്സിന് പുസ്തകം പരിചയപ്പെടുത്തി. ശ്രീമതി ജ്യോതി ജയകുമാര്, ശ്രീ കെ. എസ് തിരുമുല്പ്പാട് എന്നിവര് ആശംസകള് നേര്ന്ന് സംസാരിച്ചു.
കൊല്ക്കത്ത നാഷണല് ലൈബ്രറിയുടെ ഓഫീസര് ഓണ് സ്‌പെഷല് ഡ്യൂട്ടിയില് നിയമിതനായ ഡോ. കെ. കെ കൊച്ചുകോശിയെ ആദരിച്ചു. ഡോ. കെ. കെ കൊച്ചുകോശിയെ കൊല്ക്കത്ത കൈരളി സമാജത്തിനുവേണ്ടി ശ്രീ ബെന്യാമിന് ആദരിച്ചു. ചടങ്ങുകള്ക്ക് ശ്രീ സുതന് ഭാസ്‌കരന് സ്വാഗതവും ശ്രീ വി. കെ ജയകുമാര് നന്ദിയും പറഞ്ഞു.
കൊല്ക്കത്ത കൈരളി സമാജം നടത്തിവരുന്ന പ്രഭാഷണ പരമ്പരയുടെ മൂന്നാം ലക്കത്തില് ‘പ്രവാസം ലോകസാഹിത്യത്തില്‘ എന്ന വിഷയത്തില് പ്രശസ്ത എഴുത്തുകാരന് ശ്രീ ബെന്യാമിന് പ്രഭാഷണം നടത്തി. തുടര്ന്ന് ഒരു മണിക്കൂറോളം സദസ്സ് പങ്കെടുത്ത സംവാദവും നടന്നു.
കൊല്ക്കത്തയിലെ വിവിധ സംഘടനാ പ്രതിനിധികളും വായനക്കാരും ആവേശത്തോടെ പങ്കെടുത്ത ചടങ്ങ് കൂടിയായിരുന്നു. പുസ്തകത്തിന്റെ വില്പ്പനയും തദവസരത്തില് നടന്നു.

2018

ആത്മാവില്‍ നിന്ന് ജീവിതത്തിലേക്ക്

സി. എം. എ പറക്കോട് ശശി മെമ്മോറിയല്‍ ഹാള് | 28 April 2018
ആത്മാവില്‍ നിന്ന് ജീവിതത്തിലേക്ക് 1
ആത്മാവില്‍ നിന്ന് ജീവിതത്തിലേക്ക് 2
കൊല്ക്കത്ത കൈരളി സമാജം നടത്തിവരുന്ന പ്രഭാഷണ പരമ്പരയുടെ രണ്ടാം ലക്കത്തില് ഗുരു നിത്യചൈതന്യയതിയുടെ ശിഷ്യനും നിരവധി ഗ്രന്ഥങ്ങളുടെ കര്ത്താവും പ്രഭാഷകനുമായ ശ്രീ ഷൗക്കത്ത് ആത്മാവില് നിന്ന് ജീവിതത്തിലേക്ക് എന്ന വിഷയത്തില് പ്രഭാഷണം നടത്തി. മലീമസമായ ഭൗതികസാഹചര്യങ്ങളില്നിന്നും ഉണര്വ്വിലേക്ക് കടന്നിരിക്കേണ്ടതിന്റെ ആവശ്യകത മാനവസമൂഹത്തെ ഓര്മ്മപ്പെടുത്തുകയാണ് ശ്രീ ഷൗക്കത്ത് പ്രഭാഷണത്തിലൂടെ നിര്വ്വഹിച്ചത്.
ഏപ്രില് 28 ശനിയാഴ്ച വൈകുന്നേരം 5 മണി മുതല് കൊല്ക്കത്തയിലെ ബെഹാലയിലുള്ള സി. എം. എ പറക്കോട് ശശി മെമ്മോറിയല് ഹാളില് വച്ചായിരുന്നു പ്രഭാഷണവും തുടര്ന്ന് വിഷയത്തിലുള്ള സംവാദവും നടന്നത്.
ചടങ്ങിന് കൊല്ക്കത്ത കൈരളി സമാജം പ്രസിഡന്റ് ശ്രീ പി. വി വേണുഗോപാല് സ്വാഗതം പറഞ്ഞു. ഹൗറ മുനിസിപ്പല് കമ്മീഷണര് ശ്രീ ബിജിന് കൃഷ്ണ ഐ. എ. എസ് പ്രഭാഷണ പരമ്പരയുടെ രണ്ടാം ലക്കം ഉദ്ഘാടനം ചെയ്തു. ശ്രീ ഷൗക്കത്തിനെ ശ്രീനാരായണ സേവാസംഘം ജന. സെക്രട്ടറി ശ്രീ സുതന് ഭാസ്‌കരന് പരിചയപ്പെടുത്തി. കൊല്ക്കത്ത കൈരളി സമാജം വാര്ത്താ പ്രചരണവിഭാഗം മേധാവി ശ്രീ എം. സി കരുണാകരന് ഉദ്ഘാടനച്ചടങ്ങിന് നന്ദി പറഞ്ഞു. തുടര്ന്ന് ഷൗക്കത്ത് പ്രഭാഷണം നടത്തി. അതിനുശേഷം സദസ്യരുടെ ചോദ്യങ്ങള്ക്കും സംശയങ്ങള്ക്കും മറുപടി പറഞ്ഞു.
ശ്രോതാക്കളുടെ സജീവപങ്കാളിത്തത്താല് സമ്പന്നമായിരുന്നു ആത്മാവില്നിന്ന് ജീവിതത്തിലേക്ക് പ്രഭാഷണം.

പാട്ടരങ്ങ്

CMA Parakode Sasi Memorial Hall | 31 March 2018
പാട്ടരങ്ങ് 1
പാട്ടരങ്ങ് 2

കൊല്‍ക്കത്ത കൈരളി സമാജം സംഘടിപ്പിക്കുന്ന പരിപാടികള്‍ വ്യത്യസ്തതകൊണ്ടും അവതരണത്തിലെ പുതുമ കൊണ്ടും കൊല്‍ക്കത്തയിലെ മലയാളികള്‍ക്കിടയില്‍ ശ്രദ്ധ നേടാറുണ്ട്. അത്തരത്തില്‍ മികച്ച മറ്റൊരു അനുഭവമായിരുന്നു പാട്ടരങ്ങ്. എയര്‍പോര്‍ട്ട് അഥോറിറ്റി ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥനും പാട്ടുകാരനും കവിയും ഗാനാസ്വാദകനുമായ ശ്രീ വിനോദ് കുമാര്‍ തള്ളശ്ശേരിയായിരുന്നു പാട്ടരങ്ങിന്റെ അവതാരകന്‍. മലയാള ചലച്ചിത്രഗാനശാഖയുടെ നാളിതുവരെയുള്ള ചരിത്രത്തെ സംക്ഷിപ്തമായി അവതരിപ്പിക്കുകയായിരുന്നു പാട്ടരങ്ങ് പരിപാടിയിലൂടെ. അനുവാചകര്‍ക്ക് അറിയാത്ത കഥകളും പാട്ടുവിശേഷങ്ങളും അണിയറക്കഥകളും ഒപ്പം പാട്ടുകളും കോര്‍ത്തിണക്കിയ പരിപാടി സദസ്സിനെ ആകര്‍ഷിച്ചു.

ബെഹാലയിലുള്ള സി. എം. എ പറക്കോട് ശശി മെമ്മോറിയല്‍ ഹാളില്‍ വച്ചു നടന്ന പാട്ടരങ്ങിന് ശ്രോതാക്കളായി നിരവധിപേര്‍ സന്നിഹിതരായി. കൊല്‍ക്കത്തയിലെ പഴയവരും പുതിയവരുമായ ഗായകരും പിന്നണിവിദഗ്ധരും ഒന്നിച്ച പാട്ടരങ്ങിന് കൊല്‍ക്കത്ത കൈരളി സമാജം വൈസ് പ്രസിഡന്റ് കെ. ശശിധരന്‍ സ്വാഗതം പറഞ്ഞു. വിനോദ് കുമാര്‍ തള്ളശ്ശേരിയെ സദസ്സിന് പി. വേണുഗോപാലന്‍ പരിചയപ്പെടുത്തി. കൊല്‍ക്കത്ത കൈരളി സമാജം സെക്രട്ടറി ടി. അജയ്കുമാര്‍ ചടങ്ങിന് നന്ദി പറഞ്ഞു.

'ആശാബാടി' സന്ദര്‍ശിച്ചു.

ആശാബാടി | 28 February 2018
'ആശാബാടി' സന്ദര്‍ശിച്ചു.  1
'ആശാബാടി' സന്ദര്‍ശിച്ചു.  2
തെരുവിലലയുന്നവരില് അനാഥരും പുറത്താക്കപ്പെട്ടവരും മാത്രമല്ല ബലാല്സംഗത്തിനിരയായവരും മനോരോഗികളായവരും വിശക്കുന്നവരും വീടില്ലാത്തവരുമുണ്ട്. അവരെ വീണ്ടെടുക്കാനും പുനരധിവസിപ്പിക്കാനുമായി മലയാളികളായ ദമ്പതികള് നടത്തിവരുന്ന ഇടമാണ് കൊല്ക്കത്തയുടെ പ്രാന്തപ്രദേശത്തായി സ്ഥാപിതമായിട്ടുള്ള ആശാബാടി. നൂറിലധികം അന്തേവാസികളാണ് നിലവില് ആശാബാടിയിലുള്ളത്. പശു, പന്നി, എമു, മത്സ്യം, പച്ചക്കറി മുതലായവയുടെ കൃഷിയിലൂടെയും സംഭാവനകളിലൂടെയും നടത്തിക്കൊണ്ടുപോകുന്ന ആശാബാടിയുടെ എല്ലാമെല്ലാം മദര് തെരേസയുടെ അനുയായിയായിരുന്ന ജോസഫ് ദാസും ഭാര്യയുമാണ്.
കഴിഞ്ഞ ഞായറാഴ്ച (25.2.2018) കൊല്ക്കത്ത കൈരളി സമാജം അംഗങ്ങള് ആശാബാടി സന്ദര്ശിച്ചു. ഒരു പകല് മുഴുവന് ആശാബാടിയിലെ അംഗങ്ങളോടൊപ്പം കഴിയുകയും അവരുടെ രോദനങ്ങളും വേദനകളും മനസ്സിലാക്കാന് ശ്രമിക്കുകയും അവരിലെ കലാകാരന്മാരേയും കലാകാരികളേയും അടുത്തറിയാന് ശ്രമിക്കുകയും ചെയ്തു.
അംഗങ്ങള് പിരിച്ചെടുത്ത സംഭാവനയും മറ്റ് സംഘടനകള് കൈരളി സമാജത്തെ ഏല്പ്പിച്ച സംഭാവനയും ആശാബാടിയുടെ നടത്തിപ്പിനായി കൈമാറിയിട്ടാണ് കൈരളി സമാജം അംഗങ്ങള് വൈകുന്നേരത്തോടെ പിരിഞ്ഞത്. ഇരുപത്തിരണ്ടോളം ആളുകളാണ് ആശാബാടി സന്ദര്ശിച്ചത്.

Chitrolsavam

Kolkata | 7 January 2018
Chitrolsavam 1
Chitrolsavam 2

ടി. കെ പത്മിനി മെമ്മോറിയൽ ട്രസ്റ്റ്, ആന്ധ്ര അസോസിയേഷൻ, ഭാരതി തമിഴ് സംഘം, കൽക്കട്ട സൗത്ത് ഇന്ത്യ ക്ലബ്, കൊൽക്കത്ത കൈരളി സമാജം എന്നിവയുടെ സംയുക്ത സംരംഭമായി മൂന്നുവർഷം ചിത്രോത്സവം നടത്തി. പെയിന്റിംഗ്, ഡ്രോയിംഗ് എന്നീ വിഭാഗങ്ങളിലായി അഞ്ച് സ്ഥലങ്ങളിൽ വച്ച് സബ് ജൂനിയർ, ജൂനിയർ, സീനിയർ കുട്ടികൾ പങ്കെടുത്ത ചിത്രരചനാമത്സരങ്ങളിൽ വിജയികൾക്ക് സമ്മാനദാനം നടത്തി.

2017

മഹാഭാരതം പ്രഭാഷണപരമ്പര

ഗാര്‍ഡന്‍ ഹൈസ്‌കൂള്‍ ഓഡിറ്റോറിയം, കൊല്‍ക്കത്ത | 2017 ഡിസംബര്‍ 23, 24, 25
മഹാഭാരതം പ്രഭാഷണപരമ്പര 1
മഹാഭാരതം പ്രഭാഷണപരമ്പര 2
മൂന്നു ദിവസങ്ങളിലായി കൊല്ക്കത്തയില് നടത്താന് സാധിച്ച ശ്രീ സുനില് പി. ഇളയിടത്തിന്റെ മഹാഭാരതം പ്രഭാഷണ പരമ്പര ഒരു വലിയ വിജയമാക്കിത്തീര്ത്തതിന് നിങ്ങളോരോരുത്തര്ക്കും നന്ദി.
ഒരു എത്തിക്കല് ടെക്സ്റ്റ് എന്ന നിലയിലുള്ള സമീപനത്തിലൂടെ മഹാഭാരതത്തെ വിലയിരുത്തുകയായിരുന്നു അദ്ദേഹം ചെയ്തത്. ഇന്ത്യ ഉള്ക്കൊള്ളുന്ന മഹാസംസ്‌കൃതിയില് മഹാഭാരതം എന്ന അതിബൃഹത്തായ ആശയസംഹിതകളുടെ സഞ്ചയമായ ഇതിഹാസത്തിന് ചരിത്രസംബന്ധിയായ പുനര്വായനയുടെ പുതിയ വഴി സാദ്ധ്യമായി. ഇത് മലയാളഭാഷയില്ത്തന്നെ അപൂര്വ്വമാണ്.
മൂന്നു ദിവസവും പ്രഭാഷണങ്ങള് ശ്രദ്ധിക്കുകയും സംവാദത്തില് പങ്കെടുക്കുകയും ചെയ്ത സുമനസ്സുകള്ക്ക് ആദരം.

Onam 2017

Sarad Sadan | 3 September 2017
Onam 2017 1
Onam 2017 2

Onam celebrations.

Youth Fest 2017

Birla Academy, Kolkata | 18 June, 2017
Youth Fest 2017 1
Youth Fest 2017 2

ബിര്ല അക്കാദമി ഓഡിറ്റോറിയത്തില് വച്ച് കൈരളി യൂത്ത് ഫെസ്റ്റിന്റെ മെഗാ ഷോ നടക്കുന്നു. കൊല്ക്കത്ത കൈരളി സമാജവും ഇന്ഫോസിസ് ഫൗണ്ടേഷനും ഭാരതീയ വിദ്യാഭവനും ചേര്ന്ന് യുവജനങ്ങള്ക്കായി സംഘടിപ്പിക്കുന്ന ഔട്ട് റീച്ച് കള്ച്ചറല് പ്രോഗ്രാമിന്റെ മെഗാ സ്‌റ്റേജ് ഷോയാണ് ഇന്ന്(18.6.2017) കൊല്ക്കത്തയിലെ ബിര്ലാ അക്കാദമി ഓഡിറ്റോറിയത്തില് നടക്കുന്നത്. യൂത്ത് ഫെസ്റ്റിനായി ഇതുവരെ നടത്തിയ മത്സരങ്ങളില് സമ്മാനിതരായവരും കൊല്ക്കത്തയിലെ കഴിവുള്ള മറ്റ് കലാവിദ്യാര്ത്ഥികളും ഈ മെഗാ ഷോയില് വ്യത്യസ്തയിനം പരിപാടികളുമായി അണിനിരക്കുന്നു.

കിനാര്‍ ഥേക്കേ കിനാരേ

Garden High School Auditorium | 9 June, 2017
കിനാര്‍ ഥേക്കേ കിനാരേ 1
കിനാര്‍ ഥേക്കേ കിനാരേ 2
കേരള സാഹിത്യ അക്കാദമിയും കൊല്ക്ക ത്ത കൈരളി സമാജവും സംയുക്തമായി സംഘടിപ്പിച്ച ദ്വിദിന സാഹിത്യസെമിനാറായ ”കിനാര് ഥേക്കേ കിനാരേ..” (തീരം മുതല് തീരം വരെ) സമാപിച്ചു.
ജൂ 3 ശനിയാഴ്ച രാവിലെ 10 മണിക്ക് കേരള സാഹിത്യ അക്കാദമിയുടെ പ്രസിഡന്റും പ്രമുഖ എഴുത്തുകാരനുമായ ശ്രീ വൈശാഖന് ഉദ്ഘാടനം നിര്വ്വ്ഹിച്ചു.
”ബംഗാളി സാഹിത്യകൃതികളുടെ സ്വാധീനം കേരളത്തിന്റെ സാംസ്‌കാരിക മുേറ്റത്തിന് ഏറെ സഹായകമായി’ുണ്ട്. എാല് തിരിച്ച് മലയാളത്തിന്റെ മഹത്തായ കൃതികളില് പലതും തിരികെ ബംഗാളിലേക്ക് തര്ജ്ജ മയിലൂടെ വി’ില്ല എത് ഖേദകരമാണ്. ഭൂതകാലം നമ്മെ ഭരിച്ചുതുടങ്ങു ഈ കാലത്ത് ഫാസിസത്തെ ചെറുക്കാനും പ്രതിരോധിക്കാനും സാഹിത്യലോകത്തുനിും ശക്തമായ പ്രതിരോധം കെ’ിപ്പടുക്കേണ്ടതുണ്ട്. മലയാളിയുടെ സൗന്ദര്യബോധത്തിനേയും സംസ്‌കാരത്തേയും ആഴത്തില് സ്വാധീനിച്ചി’ുള്ള മറുഭാഷാസാഹിത്യത്തില് ഏറ്റവും പ്രധാനപ്പെ’ത് ബംഗാളി സാഹിത്യമാണ്. തര്ജ്ജ്മകളിലൂടെ സാഹിത്യത്തിന്റെ ആദാനപ്രദാനം സാധ്യമാക്കുതിന് കേരള സാഹിത്യ അക്കാദമിയും കൊല്ക്ക ത്ത കൈരളി സമാജവും ഊര്ജ്ജ്സ്വലമായി ഒിച്ചുപ്രവര്ത്തി ക്കാന് തയ്യാറാകേണ്ടതുണ്ട്.” വൈശാഖന് പറഞ്ഞു.
ചടങ്ങില് കേരള സാഹിത്യ അക്കാദമി സെക്ര’റി ഡോ. കെ. പി മോഹനന് അധ്യക്ഷനായി. സതികാന്ത് ഗുഹ ഫൗണ്ടേഷന് ചെയര്മാസര് ശ്രീ ഇന്ദ്രനാഥ് ഗുഹ മുഖ്യപ്രഭാഷണം നിര്വ്വതഹിച്ചു.
രണ്ടു ദിവസങ്ങളിലായി നട സെമിനാറില്, ”ഗീതാഞ്ജലിയും മലയാളഭാവനയും” എ വിഷയത്തില് ഡോ. സുനില് പി. ഇളയിടവും ”നവോത്ഥാനനന്തര മലയാളകവിതയില് ടാഗോറിന്റെ പ്രതിഫലനങ്ങള്” എ വിഷയത്തെക്കുറിച്ച് ആലങ്കോട് ലീലാകൃഷ്ണനും സംസാരിച്ചു. ”ടാഗോര് മലയാളത്തിലേക്ക് കടത്തിവി’ സര്ഗ്ഗാ്ത്മകവിചാരങ്ങളെ”ക്കുറിച്ച് ഡോ. എസ്. ശാരദക്കു’ിയും ”മഹാകളി സങ്കല്പ്പംീ ഫോക് ലോറില്” എ വിഷയത്തെക്കുറിച്ച് ഡോ. കെ. എം അനിലും പ്രബന്ധങ്ങള് അവതരിപ്പിച്ചു. ഇ. പി രാജഗോപാലന് ”നാടകം : വിനിമയത്തിന്റെ അരങ്ങ് ” എ വിഷയമാണ് അവതരിപ്പിച്ചത്. ”ബംഗാളി നോവല് പരിഭാഷകള് മലയാളത്തില്” എ വിഷയത്തില് സുനില് ഞാളിയത്ത് വിവര്ത്ത നാനുഭവങ്ങള് പങ്കുവച്ചു. ”കലയിലെ ബംഗാളി മലയാളി ആദാനപ്രദാന വഴികളെക്കുറിച്ചാണ്” ജോഷി ജോസഫ് സംസാരിച്ചത്. ”വായനക്കാരന്റെ വിഹ്വലതകളും അന്വേഷണങ്ങളും” എ വിഷയത്തില് പി. വേണുഗോപാലനും ”വംഗസാഹിത്യവും കൊല്ക്ക’ത്ത ജീവിതവും: എഴുത്തുകാരന്റെ അനുഭവത്തില്” എ വിഷയത്തില് സുസ്‌മേഷ് ചന്ത്രോത്തും സംസാരിച്ചു.
സെമിനാറില് വച്ച്, വിവര്ത്ത നത്തിനുള്ള കേരള സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം നേടിയ സുനില് ഞാളിയത്തിനെ ആദരിച്ചു. ടാഗോറിന്റെ ”ചോഖേര് ബാലി”യുടെ വിവര്ത്ത’നത്തിനാണ് സുനിലിന് പുരസ്‌കാരം ലഭിച്ചത്. സുനില് ഞാളിയത്തിനെ വൈശാഖന് ആദരിച്ചു.
ജോഷി ജോസഫിന്റെ തിരക്കഥാപുസ്തകമായ ”ആരാച്ചാരുടെ ജീവിതത്തില്നി് ഒരു ദിവസം” ചടങ്ങില് പ്രകാശനം ചെയ്തു. ഡോ. എസ് ശാരദക്കു’ിക്കു നല്കി വൈശാഖനാണ് പുസ്തകം പ്രകാശിപ്പിച്ചത്. ക്യുറേറ്ററും ചിത്രത്തിന്റെ ഡോക്യുമെന്ററി നിര്മ്മാലതാവുമായ സുവേന്ദു ചാറ്റര്ജിറ ആശംസകളര്പ്പിഡച്ച് സംസാരിച്ചു.
കൊല്ക്കറത്ത കൈരളി സമാജത്തിന്റെ വെബ്‌സൈറ്റ് ആലങ്കോട് ലീലാകൃഷ്ണന് ഉദ്ഘാടനം ചെയ്തു.
രണ്ടുദിവസങ്ങളിലായി അതിഥികളും സദസ്സും തമ്മില് തുറ സംവാദം നടു. ജൂ 4 ന് വൈകുരേം സെമിനാര് സമാപിച്ചു.

OUTREACH Cultural Programme

Kalamandalam Kolkata | 25 March 2017
OUTREACH Cultural Programme 1
OUTREACH Cultural Programme 2
കൊൽക്കത്ത കൈരളി സമാജത്തിനൊപ്പം കൂട്ടുചേരൂ… പുതിയ ആകാശങ്ങളിലേക്ക് നമുക്കൊന്നിച്ചുയരാം!
ഇൻഫോസിസ് ഫൗണ്ടേഷൻ ബംഗളൂരു, ഭാരതീയ വിദ്യാഭവൻ കൊൽക്കത്ത, കലാമണ്ഡലം എന്നിവയുടെ സഹകരണത്തോടെ കൊൽക്കത്ത കൈരളി സമാജം നൂതനമായ സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുന്നു.
ആസ്വദിക്കൂ, അതിരുകളില്ലാത്ത ആനന്ദത്തിന്റെ മഹോത്സവങ്ങൾ!

2016

Onam 2016

Sarad Sadan | 19 September, 2016
Onam 2016 1
Onam 2016 2
കൊല്ക്കത്ത കൈരളി സമാജത്തിന്റെ രണ്ടാം വാര്ഷികാഘോഷങ്ങളും ഓണാഘോഷങ്ങളും ഇന്നലെ ശരത് സദനില് ഭംഗിയായി സമാപിച്ചു. വലിയ സദസ്സാണ് പരിപാടികള് വീക്ഷിക്കുവാനായി നഗരത്തിന്റെ പല ഭാഗത്തുനിന്നും എത്തിച്ചേര്ന്നത്. ആദ്യവസാനം സദസ്സ് നമ്മോടൊപ്പമുണ്ടായത് പരിപാടികളുടെ വിജയത്തിന് ഏറെ സഹായകമായി.
ചലച്ചിത്രതാരം ശ്രീ ഇര്ഷാദ് ആണ് തിരുവോണച്ചിരിത്താലം ഉദ്ഘാടനം ചെയ്തത്. മതേതരമായ മനസ്സോടെ ഓണമാഘോഷിക്കേണ്ടതിന്റെ ആവശ്യകത ഇന്ന് വര്ദ്ധിച്ചുവരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ബാലചന്ദ്രന് ചുള്ളിക്കാടിന്റെ ആനന്ദധാരയും ആലപിച്ചിട്ടാണ് അദ്ദേഹം വേദി വിട്ടത്.
ഭാഷാവന്ദനം, കൈകൊട്ടിക്കളി, ദൃശ്യവാര്ഷികപ്പതിപ്പ്, കോമഡി സൂപ്പര് ഡ്യൂപ്പ് എന്നീ പരിപാടികളും ആഘോഷങ്ങളുടെ ഭാഗമായി.
ശ്രീലക്ഷ്മി, അഞ്ജലി നായര്, ചൈതന്യ ഗോപാലന് എന്നീ കുട്ടികളാണ് അവതാരകരായത്.

2015

ഒന്നാം വാര്‍ഷികാഘോഷവും ഓണാഘോഷവും

Sarath Sadan, Kolkata | 28 Auguts, 2015
ഒന്നാം വാര്‍ഷികാഘോഷവും ഓണാഘോഷവും 1
ഒന്നാം വാര്‍ഷികാഘോഷവും ഓണാഘോഷവും 2
കൊല്ക്കത്തയിലെ പ്രവാസിമലയാളികള്ക്ക് നെഞ്ചിലേറ്റാനൊരു ഉത്സവരാവായി കൊല്ക്കത്ത കൈരളി സമാജത്തിന്റെ ഒന്നാം വാര്ഷികാഘോഷവും ഓണാഘോഷവും സമാപിച്ച വിവരം അഭിമാനത്തോടെയും സന്തോഷത്തോടെയും ഏവരേയും അറിയിക്കട്ടെ.
കൊല്ക്കത്ത നഗരം ഉള്പ്പെടുന്ന സൗത്ത് 24 പര്ഗനാസ് ജില്ലാ കലക്ടറും ജില്ലാ മജിസ്‌ട്രേറ്റുമായ ബഹുമാനപ്പെട്ട ഡോ.പി.ബി സലീം ഐ.എ.എസ് ഉദ്ഘാടനം ചെയ്ത ആഘോഷപരിപാടികള്ക്ക് ഓഡിറ്റോറിയം നിറഞ്ഞ സദസ്സാണ് ആദ്യന്തം സാക്ഷ്യം വഹിച്ചത്.
ഈ ചടങ്ങില് വച്ച് ഒരു ആന്വല് പ്രസന്റേഷന് നടത്താന് കഴിഞ്ഞത് കൈരളി സമാജത്തിന്റെ പ്രവര്ത്തനമികവിനും കൂട്ടായ്മയ്ക്കും ഉദാഹരണമായി. കൈരളി സമാജത്തിന്റെ കഴിഞ്ഞ ഒരു വര്ഷത്തെ പരിപാടികള് കോര്ത്തിണക്കി നിര്മ്മിച്ച ഡോക്യുമെന്‌ററിയാണ് സദസ്സില് പ്രദര്ശിപ്പിക്കാന് കഴിഞ്ഞത്. ഇത് കൈരളി സമാജത്തിന്റെ നാളിതുവരെയുള്ള പ്രവര്ത്തനങ്ങളെ തൊട്ടറിയാന് സഹായകമായി.
ഉദ്ഘാടനച്ചടങ്ങിനുശേഷം വനിതാ അംഗങ്ങള് അവതരിപ്പിച്ച കൈകൊട്ടിക്കളിയും തുടര്ന്ന കേരളത്തില്നിന്നെത്തിയ കൈരളി ടിവി പട്ടുറുമാല് ഫെയിം വിധികര്ത്താവും ഗായകനുമായ ശ്രീ ഫിറോസ്ബാബുവും സംഘവും അവതരിപ്പിച്ച ഗാനമേളയും അരങ്ങേറി.
മലയാളത്തിലേയും ഹിന്ദിയിയിലേയും തമിഴിലേയും ഗാനങ്ങള് കോര്ത്തിണക്കി അവതരിപ്പിച്ച ‘ സംഗീതമഴ ‘ ഓരോ സഹൃദയന്റേയും ഹൃദയത്തില് കുളിരുവീഴ്ത്തിയാണ് സമാപിച്ചത്.
ബിഹാല ശരത് സദനിലായിരുന്നു ആഘോഷ പരിപാടികള് സംഘടിപ്പിച്ചത്.

2014

Go To Top